Home » Blog » Kerala » ​മനംമയക്കുന്ന സൗന്ദര്യത്തിൽ നയൻതാരയുടെ പുതിയ ചിത്രങ്ങൾ; സമൂഹമാധ്യമങ്ങളിൽ തരംഗമായി താരത്തിന്റെ ബീച്ച് വെക്കേഷൻ ഫൊട്ടോകൾ
nayantharas-dreamy-beach-photos-go-viral-fans-spot-a-strong-billa-throwback-vibe1791272358_0

അവധിക്കാലം ആഘോഷിക്കുന്നതിനിടയിലുള്ള നയൻതാരയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ബീച്ച് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

‘സമ്മർ വൈബിനിടെ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ പ്രത്യേകതയുള്ള ബ്ലർഡ് ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. നയൻതാരയും വിക്രമും ഒന്നിച്ച ‘ഇരുമുഖൻ’ ചിത്രത്തിലെ ‘ഹലെന’ ഗാനത്തിലെ നടിയുടെ ലുക്കിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റുകൾ.

 

കവിനൊപ്പം മുഖ്യവേഷത്തിലെത്തിയ ‘ഹായ്’ ആണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘ടോക്സിക്’, ‘ഹായ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘മഹാശക്തി’. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് വലിയ ഹിറ്റായി മാറിയ ‘മൂക്കുത്തി അമ്മൻ’ സിനിമയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *