Home » Blog » Top News » മത്സരിക്കാനെത്തിയത് ചേച്ചി, സമ്മാനങ്ങൾ ‘തൂക്കി’ അനുജൻ സി എം ക്വിസ്: സ്കൂൾതല മത്സരത്തിൽ താരമായി ശ്രേയസ്, കൊല്ലം :
images (60)

ഫാത്തിമ മാതാ നാഷനൽ കോളജിൽ നടന്ന സി എം ജില്ലാതല മെഗാക്വിസ് മത്സരത്തിൽ താരമായി അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥി എം എസ് ശ്രേയസ്. കാണികളോട് ക്വിസ് മാസ്റ്റർ ചോദിച്ച ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം നൽകിയാണ് ശ്രേയസ് മത്സരത്തിന്റെ ‘ജനകീയ താരം ‘ ആയത്. പുത്തൂർ സർക്കാർ ഹൈസ്കൂൾ വിദ്യാർഥിയായ ശ്രേയസ് സ്കൂൾതല ക്വിസിൽ പങ്കെടുക്കാനെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സഹോദരിക്കും അച്ഛനോടൊപ്പവുമാണ് എത്തിയത്.

പ്രാഥമിക മത്സരത്തിലാണ് സഹോദരി നിള മത്സരിച്ചത്. പക്ഷെ ക്വിസ് മത്സരങ്ങൾ ഹോബിയാക്കിയ ഈ കൊച്ചുമിടുക്കൻ നേടിയത് നിറഞ്ഞ കയ്യടിയും സമ്മാനങ്ങളും. മാധ്യമപ്രവർത്തകനായ എസ് ശ്രീകുമാർ, കോളജ് അധ്യാപികയായ എസ് രജിത എന്നിവരുടെ ഇളയ മകനാണ്.

 

 

/**for adding 05-02-2026*/