Home » Blog » kerala Max » ‘ഭാര്യ’ യഥാർത്ഥത്തിൽ പുരുഷൻ; സത്യം പുറത്തുവന്നതിനു പിന്നാലെ കൊലപാതകം
IMG_20260702_212950

സോഷ്യൽ മീഡിയ പ്രണയം അവസാനിച്ചത് ദാരുണമായ കൊലപാതകത്തിൽ. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യുവതിയാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ചന്ദൻ കുമാർ എന്ന യുവാവിനെ, പിയൂഷ് കുമാർ കൊലപ്പെടുത്തിയതാണ് കേസ്. മൂന്ന് വർഷത്തോളമായി പെൺവേഷം കെട്ടി ചന്ദൻ നടത്തിയ തട്ടിപ്പാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.

സോഷ്യൽ മീഡിയയിലൂടെ ‘നിഷ കുമാർ’, ‘പൂനം’ എന്നീ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പിയൂഷിനെ വലയിലാക്കുകയായിരുന്നു ചന്ദൻ. തുടർന്നുള്ള പ്രണയത്തിനൊടുവിൽ ഇവർ ഒരുമിച്ച് താമസം തുടങ്ങുകയും വിവാഹിതരാവുകയും ചെയ്തു. എന്നാൽ, ശാരീരിക ബന്ധം ഒഴിവാക്കാൻ മതപരമായ വ്രതങ്ങൾ അനുഷ്ഠിക്കുകയാണെന്ന് ചന്ദൻ പിയൂഷിനെ വിശ്വസിപ്പിച്ചു. വിശ്വാസത്താൽ പിയൂഷ് ചന്ദനെ ഭാര്യയായി സ്വീകരിക്കുകയും സിന്ദൂരമണിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഒരു ദിവസം ചന്ദൻ ഷേവ് ചെയ്യുന്നത് കണ്ടതോടെയാണ് പിയൂഷ് ചതി തിരിച്ചറിഞ്ഞത്. ഇതോടെ ഇവർ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായി. പിയൂഷ് ഇയാളിൽ നിന്ന് മാറിത്താമസിച്ചെങ്കിലും, ചന്ദൻ ഇയാളെ പിന്തുടർന്ന് രാജ്‌കോട്ടിലെ ഫാക്ടറിയിൽ വരെ എത്തി. ജൂൺ 21-ന് വീണ്ടും വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് പിയൂഷ് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിക്കുകയും വലിയ കല്ലുകൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കല്ലുകൾക്കിടയിൽ ഒളിപ്പിച്ച ശേഷം പിയൂഷ് ജോലിക്ക് തിരികെ പോകുകയും ചെയ്തു.

ജൂൺ 25-ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ കൊലപാതകമാണെന്ന് തെളിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും തെളിവുകളും പരിശോധിച്ച പോലീസ് പിയൂഷിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.