ബോളിവുഡ് നടൻ ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരുതരം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് നടനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89കാരനായ താരം വെന്റിലേറ്ററിൽ കഴിയുകയാണ്.
എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധര്‍മേന്ദ്ര. ധരംവീർ, ഷോലെ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് ധർമേന്ദ്രയെ പ്രശസ്തനാക്കിയത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ കാലെടുത്ത് വയ്ക്കുന്നത്. താരം ഒടുവിൽ അഭിനയിച്ച ചിത്രം ‘ഇക്കിസ്’ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
