‘ബാഹുബലി’ റീ റിലീസിനൊരുങ്ങുന്നു; ഒറ്റച്ചിത്രമായി ഒക്ടോബറിൽ എത്തും

സ്.എസ് രാജമൗലി-പ്രഭാസ് ചിത്രം ബാഹുബലി റീ റിലീസിനൊരുങ്ങുന്നു. നേരത്തെ രണ്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താം വാര്‍ഷികത്തിലാണ് നിര്‍മാതാക്കളുടെ പുതിയ നീക്കം. 2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്.

രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു. ഈ വര്‍ഷം ജൂലൈയിലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഒക്ടോബറോടെ ചിത്രം ആഗോളതലത്തില്‍ റീ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനമെന്നാണ് വിവരം.

ഒന്നും രണ്ടും ഭാഗങ്ങള്‍ ദൈര്‍ഘ്യം കുറച്ച് ഒറ്റ ഭാഗമായി റീ എഡിറ്റു ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. രണ്ടുഭാഗങ്ങള്‍ ചേര്‍ത്ത് ഒരു സിനിമയായി ഇറക്കുമ്പോള്‍, പുതിയൊരു അനുഭവമായിരിക്കും സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് കരുതപ്പെടുന്നത്. ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *