Home » Blog » Kerala » ബാലൺദ്യോർ ചടങ്ങിന് ലയണൽ മെസ്സി എത്തുമോ? സംഘാടകരിൽ നിന്ന് ക്ഷണമില്ലെന്ന് റിപ്പോർട്ട്!
MESSI-2-680x450

ഫുട്ബോൾ ലോകത്തെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ട് ഇത്തവണത്തെ ബാലൺദ്യോർ പുരസ്‌കാരച്ചടങ്ങിൽ ലയണൽ മെസ്സി പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തി വിജയികളിൽ ഒരാൾക്ക് ട്രോഫി സമ്മാനിക്കാൻ മെസ്സി കുടുംബത്തോടൊപ്പം എത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, സംഘാടകർ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

 

ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ ബാലൺദ്യോറിന്റെ 70-ാം പതിപ്പാണ് ഇത്തവണ ലണ്ടനിൽ അരങ്ങേറുന്നത്. 1956-ൽ കന്നി ബാലൺ ഡി ഓർ നേടിയ സർ സ്റ്റാൻലി മാത്യൂസിനുള്ള ആദരവായാണ് ഈ വർഷത്തെ ചടങ്ങ് ലണ്ടനിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 26-ന് ലണ്ടൻ പല്ലാഡിയമിൽ നടക്കുന്ന ചടങ്ങിൽ മെസ്സി പങ്കെടുക്കുമെന്നും ഇത്തവണത്തെ വിജയിക്ക് നേരിട്ട് ട്രോഫി കൈമാറുമെന്നും സ്പാനിഷ് സ്വതന്ത്ര ഫുട്‌ബോൾ റിപ്പോർട്ടറായ ഹുവാൻ ജീസസ് അവകാശപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച കളിക്കാരനുള്ള പ്രഥമ പട്ടികയിലും മെസ്സി ഇടംപിടിച്ചിട്ടുണ്ട്.

 

എന്നാൽ, ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ ലയണൽ മെസ്സി ട്രോഫി സമ്മാനിക്കുമെന്ന റിപ്പോർട്ടുകൾ ജേണലിസ്റ്റായ ഫാബ്രീസിയോ റൊമാനോ തള്ളിക്കളഞ്ഞു. സംഘാടകരിൽ നിന്ന് മെസ്സിക്ക് പ്രത്യേക ക്ഷണമോ ട്രോഫി വിതരണത്തിനുള്ള ഔദ്യോഗിക ചുമതലയോ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതുസംബന്ധിച്ച് ഫ്രാൻസ് ഫുട്‌ബോളോ, യുവേഫയോ, മെസ്സിയുടെ ഭാഗത്തുനിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *