Home » Blog » kerala Max » ബഹിരാകാശ യുദ്ധവും ഇറാന് നേരെയുള്ള അമ്പുകളും; ട്രൂത്ത് സോഷ്യലിൽ വിചിത്ര ചിത്രങ്ങളുമായി ഡൊണാൾഡ് ട്രംപ്
TRUMPPP

റാനുമായുള്ള വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, അമേരിക്കൻ പ്ര സിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിയൻ പതാക വഹിച്ച ബോട്ടുകൾക്ക് സമീപം സ്‌ഫോടനങ്ങൾ നടക്കുന്നതും, ആകാശത്ത് ഒരു ഡ്രോൺ പറക്കുന്നതുമായ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. “വിട” എന്നർത്ഥം വരുന്ന “അഡിയോസ്” എന്ന സ്പാനിഷ് വാക്ക് ആലേഖനം ചെയ്ത ഈ ഗ്രാഫിക്, യഥാർത്ഥ ഫോട്ടോഗ്രാഫിനേക്കാൾ ഡിജിറ്റലായി നിർമ്മിച്ചതോ എഐ ഉപയോഗിച്ച് തയ്യാറാക്കിയതോ ആയ ഒരു ആർട്ട് വർക്കിന് സമാനമാണ്.

യാതൊരുവിധ വിശദീകരണമോ അടിക്കുറിപ്പോ നൽകാതെയാണ് ട്രംപ് ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ സമുദ്ര സുരക്ഷയെയും ഇറാൻെറ ആണവ പദ്ധതിയെയും ചുറ്റിപ്പറ്റി അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ സജീവമായി നടക്കുന്ന സാഹചര്യത്തിൽ, ഇതൊരു പ്രതീകാത്മക സന്ദേശമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിലയിരുത്തുന്നത്. ഇറാനെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പോസ്റ്റെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഓൺലൈനിൽ ഇതിനകം തന്നെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതീവ സംഘർഷാവസ്ഥയ്ക്കിടയിൽ തന്നെയാണ് ഇത്തരമൊരു പോസ്റ്റ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയും ആണവ പദ്ധതികളും സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും, വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള അനുകൂലമായ വാർത്തകൾ ഉടൻ പുറത്തുവരുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവർ സൂചന നൽകിയിരുന്നു. ഈ നിർണ്ണായക സമയത്ത് ട്രംപിന്റെ സോഷ്യൽ മീഡിയ ഇടപെടൽ നയതന്ത്ര വൃത്തങ്ങളിൽ കൗതുകത്തോടെയും ആശങ്കയോടെയും ഉറ്റുനോക്കപ്പെടുകയാണ്.