Home » Blog » Cinema » ബഷീർ ദിനാചാരണം സംഘടിപ്പിച്ചു
2

വടക്കാങ്ങര : വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു.  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കെ.ജി യിലെ കുരുന്നുകൾ ജീവൻ നൽകി. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദലി കൊടിഞ്ഞി ബഷീർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിലെ ഭാഗങ്ങൾ വിദ്യാർത്ഥികൾ ദൃശ്യവത്ക്കരിച്ചു.  ബഷീറിന്റെ വിവിധ കഥാപാത്രങ്ങൾക്ക് വിദ്യാർഥികൾ നൽകിയ വേഷപ്പകർച്ച ചടങ്ങിന് മാറ്റുകൂട്ടി. ബഷീറിന്റെ കഥാപാത്രങ്ങൾ, ഉദ്ധരണികൾ, നോവലിലെ പ്രശസ്ത ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ചിത്രപ്രദർശനവും ശ്രദ്ധേയമായി.

മലയാളം അധ്യാപകരായ നദീറ, ജിഷ്ണുദാസ്, മെറീന, പ്രമോദ്, മോണ്ടിസോറി ഹെഡ് ആബിദ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി. ബഷീറിന്റെ ജീവിതവും കൃതികളും ഓരോ മനുഷ്യനും ജീവിതപാഠമാക്കണമെന്ന് പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു.