Home » Blog » Kerala » ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ഇനി ആശങ്ക വേണ്ട; അടിപൊളി പ്ലാനുമായി വിഐ
iPhone-Air-680x450

ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ ഇനി ആശങ്ക വേണ്ട. റീചാർജ് പ്ലാനുകൾക്കൊപ്പം ഹാൻഡ്സെറ്റ് ഇൻഷുറൻസ് ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭവുമായി വൊഡാഫോൺ ഐഡിയ (Vi) രംഗത്തെത്തി. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരുപോലെ ലഭിക്കുന്ന ഈ സേവനം വെറും 61 രൂപ മുതൽ ആരംഭിക്കുന്ന റീചാർജ് പ്ലാനുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാധാരണയായി ഫോണിന് സംഭവിക്കുന്ന സാങ്കേതിക തകരാറുകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. എന്നാൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്നു എന്നതാണ് ‘വിയുടെ’ പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. ഉപകരണത്തിന്റെ മൂല്യം അനുസരിച്ച് പരമാവധി 25,000 രൂപ വരെയാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുക.

സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 85.5 ശതമാനം വീടുകളിലും സ്മാർട്ട്‌ഫോണുകളുണ്ട്. നിലവിൽ ഇടത്തരം സ്മാർട്ട്‌ഫോണുകൾക്ക് 20,000 മുതൽ 25,000 രൂപ വരെ വിലയുണ്ട്. ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഫോൺ നഷ്ടപ്പെടുന്നത് സൃഷ്ടിക്കുന്നത്. ദൈനംദിന പ്രീപെയ്ഡ് റീചാർജുകളോടൊപ്പം ഇൻഷുറൻസ് നൽകുന്നതിലൂടെ ഈ ആശങ്ക കുറയ്ക്കാനാണ് വിയുടെ ലക്ഷ്യം.

ഇൻഷുറൻസുള്ള റീചാർജ് പ്ലാനുകൾ

ഹാൻഡ്സെറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങളോടെ മൂന്ന് റീചാർജ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

1. 61 രൂപയുടെ പ്ലാൻ: 15 ദിവസത്തേക്ക് 2 ജിബി ഡാറ്റയും 30 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.

2201 രൂപയുടെ പ്ലാൻ: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 180 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.

3251 രൂപയുടെ പ്ലാൻ: 30 ദിവസത്തേക്ക് 10 ജിബി ഡാറ്റയും 365 ദിവസത്തെ ഹാൻഡ്സെറ്റ് ഇൻഷുറൻസും.

ഫോണിന്റെ മൂല്യമനുസരിച്ച് പരമാവധി 25,000 രൂപ വരെയായിരിക്കും ഈ മൂന്ന് പ്ലാനുകളിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.