പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍

 

2025- 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ . 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ HSCAP GATE WAY എന്ന ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കി സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ alpydsc2025@gmail.com എന്ന ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ മെയില്‍ ഐഡിയിലേയ്ക്ക് അയക്കേണ്ടതാണ്.സ്‌പോര്‍ട്സ് അച്ചീവ്‌മെന്റ് പ്രിന്റ് ഔട്ട്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (അസ്സോസിയേഷന്‍ മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ ഒബ്സര്‍വ്വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) എന്നിവ സഹിതം വെരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ മേയ് 24 മുതല്‍ 28 ന് വൈകുന്നേരം 5 മണി വരെ നേരിട്ട് എത്തേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് നേരിട്ട് നല്‍കുന്നതാണ്. സ്‌കോര്‍ കാര്‍ഡ് ലഭിച്ച ശേഷം വീണ്ടും HSCAP GATE WAY എന്ന സൈറ്റില്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മേയ് 29 ന് മുമ്പായി നല്‍കേണ്ടതാണ്.

സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യുയിംഗ് അതോറിറ്റി, എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കേണ്ടതാണ്.

ഫോൺ : 0477 2253090 (ജില്ലാ സ്‌പോര്‍ട്‌സ് കൗൺസിൽ )

More From Author

Leave a Reply

Your email address will not be published. Required fields are marked *