തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും വിസ്മയമായി പിണറായി വിജയൻ. ഭരണപക്ഷത്തിരുന്നായാലും പ്രതിപക്ഷത്തിരുന്നായാലും ‘ക്യാപ്റ്റൻ’ നയിക്കാൻ തന്നെ വരുമെന്ന സൂചനകൾ ശരിവെച്ച് സി പി എം സംസ്ഥാന സമിതിയുടെ നിർണ്ണായക തീരുമാനം. നിയമസഭയിൽ ഇടതുപക്ഷത്തിന്റെ അമരക്കാരനായി പിണറായി വിജയൻ തന്നെ തുടരും. പാർലമെന്ററി പാർട്ടി നേതൃത്വത്തിൽ മാറ്റമുണ്ടാകുമോ എന്ന അഭ്യൂഹങ്ങൾക്കടൊടുവിലാണ് നിർണ്ണായക തീരുമാനം പുറത്തുവന്നത്.
കെ.എൻ. ബാലഗോപാലിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ശക്തമായ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തന്നെ മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ നിയമസഭയിൽ വി.ഡി. സതീശനും പിണറായി വിജയനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം തുടരും.
