
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിട്ടാല്‍ എന്ത് ചെയ്യും? എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എല്‍ഡിഎഫിന്റെ ഒഴിവാക്കാന്‍ ആകാത്ത ഭാഗമാണെന്നും പാർട്ടി ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എല്‍ഡിഎഫ് ഇങ്ങനെ നില്‍ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐഎം, സിപിഐ സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ചയാകാം. ഏതെങ്കിലും ഘട്ടത്തില്‍ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ചയാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശക്തമായ നിലപാട് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
