Home » Blog » Kerala » പൊന്നേ എങ്ങോട്ടാ; ഉയർന്ന് സ്വർണവില; ഇന്നത്തെ വില അറിയാം
gold@-680x450

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് ഇന്ന് വില 560 രൂപയാണ് കൂടിയത്. ഇതോടെ 1,02,680 രൂപയായി മാറി. ഗ്രാമിന്റെ വില 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 12,765 രൂപയായി. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന്റെ വില.

ഡിസംബർ 23-നാണ് സ്വർണവില മന്ത്രികസംഖ്യ തൊട്ടത്. 101600 രൂപയായിട്ട് ആയിരുന്നു അന്ന് വില വർദ്ധിച്ചത്. സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ, രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്. സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്ക് ഈ വിലവർദ്ധനവ് വലിയ തിരിച്ചടിയാകുമ്പോൾ, നിലവിൽ നിക്ഷേപം നടത്തിയവർക്ക് ഇത് വലിയ നേട്ടമായി മാറുകയാണ്.