കൽപ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമർശനം ഉയർന്നത്. പിണറായി വിജയന്റെ പെരുമാറ്റം “ചക്രവർത്തിയെ പോലെയാണ്” എന്നായിരുന്നു യോഗത്തിലെ പ്രധാന വിമർശനം.
പിണറായിയുടെ വ്യക്തിപരമായ പ്രതിച്ഛായയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മുഖ്യകാരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ടി സിദ്ദിഖ്നെ കൽപ്പറ്റയിൽ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കാൻ കാരണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാക്കളായ കെ പി രാജേന്ദ്രൻ, പി പി സുനീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്.
