പുതുവത്സരാഘോഷ പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നാളെ ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം രാത്രി 12 മണി വരെ ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ ഔദ്യോഗിക പ്രവർത്തന സമയം.
പുതുവത്സരത്തോടനുബന്ധിച്ച് ബാർ ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതിനാലും, വിനോദസഞ്ചാരികളുടെ തിരക്ക് പരിഗണിച്ചും സമയം നീട്ടിനൽകണമെന്ന് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചത്.
