Home » Blog » Kerala » ‘പുതുമുഖങ്ങളും പോരാട്ടവുമുള്ള പട്ടികയായിരിക്കും കോൺഗ്രസിന്റേത്, അതിനു കുറച്ച് സമയമെടുക്കും’; കെ.സി.വേണുഗോപാൽ
26

ന്യൂഡൽഹി: സ്ഥാനാർഥി പ്രഖ്യാപനം ഒട്ടും വൈകില്ലെന്ന് എഐസിസി  ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പല വിശകലനങ്ങൾ നടത്തിയാണ് സീറ്റ് നിശ്ചയിക്കുന്നത്. പത്തു മണിക്കൂർ വൈകുന്നതല്ല, എടുക്കുന്ന തീരുമാനം ശരിയാക്കാനാണ് എല്ലാവരും ചേർന്ന് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“സിറ്റിങ് എംഎൽഎമാരുടെ ലിസ്റ്റാണ് സിപിഎമ്മിന്. അതിൽ പുതുമയില്ല. പുതുമുഖങ്ങളും പോരാട്ടവുമുള്ള പട്ടികയായിരിക്കും കോൺഗ്രസിന്റേത്. അതിനു കുറച്ച് സമയമെടുക്കും. ജി.സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം സംസ്ഥാന നേതൃത്വം പറയും. എല്ലാവർക്കും പരമാവധി പ്രാതിനിധ്യമുള്ള മെച്ചപ്പെട്ട പട്ടികയായിരിക്കും. എംപിമാർ മത്സരിക്കുമോയെന്ന് പട്ടിക വരുമ്പോൾ മനസ്സിലാകും. സ്ഥാനാർഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടക്കും.”; വേണുഗോപാൽ പറഞ്ഞു,

തിരഞ്ഞെടുപ്പ് തീയതികൾ സിപിഎമ്മും ബിജെപിയും ചേർന്ന് തീരുമാനിച്ചതാണോയെന്ന് സംശയിക്കുന്നതായും കെ.സി. വേണുഗോപാൽ പറഞ്ഞു. എത്രയും വേഗം പട്ടിക പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അൻപതിൽ അധികം സീറ്റുകളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.