Home » Blog » Auto » പുതിയ മോഡലുകളും വമ്പൻ ഓഫറുകളുമായി ആംപെയർ  ഇലക്ട്രിക് സ്കൂട്ടറുകൾ
1

തൃശൂർ : ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ‘ആമ്പിയർ’ (Ampere) കേരളത്തിലെ ഉപഭോക്താക്കൾക്കായി പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും  മികച്ച ഓഫറുകളും അവതരിപ്പിക്കുന്നു.

ശക്തമായ 5kW മോട്ടോർ കരുത്തുമായി എത്തുന്ന ‘നെക്സസ് EX+’ (Nexus EX+) ഉയർന്ന പ്രകടനം ഉറപ്പുനൽകുമ്പോൾ, NxG.io സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘മാഗ്നസ് G മാക്സ്’ (Magnus G Max) വാഹനം ട്രാക്ക് ചെയ്യാനുള്ള സൗകര്യം, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ആപ്പ് അധിഷ്ഠിത നിയന്ത്രണങ്ങൾ ഉൾപ്പെടെ 30-ലധികം സ്‌മാർട്ട് ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്. ഉത്സവകാലം കൂടുതൽ സന്തോഷകരമാക്കാൻ ആകർഷകമായ സമ്മാനങ്ങളും പ്രത്യേക ഫിനാൻസിംഗ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നെക്സസ്, മാഗ്നസ് ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആപ്പ് വഴിയുള്ള “സ്പിൻ ദി വീൽ” (Spin the Wheel) മത്സരത്തിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടാം. 20 ആമ്പിയർ റിയോ വൈബ് (Ampere Reo Vyb) ഇലക്ട്രിക് സ്‌കൂട്ടറുകളും, 4,000 രൂപ വരെ വിലമതിക്കുന്ന സൗജന്യ ആക്‌സസറികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുന്നതിനായി സീറോ ഡൗൺ പേയ്‌മെന്റ്, 6.99% മുതൽ ആരംഭിക്കുന്ന പലിശ നിരക്കുകൾ, സിബിൽ (CIBIL) സ്‌കോർ പരിശോധനയില്ലാത്ത വായ്പാ സൗകര്യങ്ങൾ എന്നിവയും ഓണം ഓഫറുകളുടെ ഭാഗമായി ആമ്പിയർ ഒരുക്കിയിട്ടുണ്ട്. ആംപെയർ ഡീലർഷിപ്പുകളിൽ 2026 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഓണം ഫെസ്റ്റിവൽ കാമ്പെയ്ൻ നടക്കുന്നത്.

“പുതിയ തുടക്കങ്ങളുടെ ആഘോഷവും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പർച്ചേസിങ് സീസണുകളിലൊന്നുമാണ് ഓണം. കൂടുതൽ ഉപഭോക്താക്കൾ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് തിരിയുമ്പോൾ, അവർ മൂല്യവും വിശ്വാസ്യതയും തടസ്സമില്ലാത്ത ഉടമസ്ഥാവകാശ അനുഭവവും നൽകുന്ന പരിഹാരങ്ങളാണ് തേടുന്നത്.” – എന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ മനോജ് എം.പി പറഞ്ഞു.

“നൂതന ഉൽപ്പന്നങ്ങൾ, ആകർഷകമായ ഫിനാൻസിങ് ഓപ്ഷനുകൾ, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾ എന്നിവയിലൂടെ ഇലക്ട്രിക് വാഹന സ്വീകാര്യത ലളിതവും കൂടുതൽ പ്രാപ്യവുമാക്കാൻ ആംപെയർ പ്രതിജ്ഞാബദ്ധമാണ്. ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും ഇടപെടലുകളും ഒരുക്കിയിട്ടുള്ള ഞങ്ങളുടെ ഓണം കാമ്പെയ്ൻ ഈ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ കൂടുതൽ കുടുംബങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാനുള്ള അവസരവും ഇത് ഒരുക്കുന്നു.” – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *