
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ കേസ് എടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോർട്ട്. വിഷയത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നാണ് വിവരം.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാണ് നിലപാട്. വിജിലന്‍സ് അന്വേഷണം അഭികാമ്യമാണ് എന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.
