
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്കി പിഎസ്സി സെക്രട്ടറി. ചെയർമാൻ കൂട്ടിയാലോചന നടത്താറില്ലെന്നും ചെയർമാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസില് വീണ്ടും സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും. പരീക്ഷ കൺട്രോളരെയും പിഎസ്സി മുൻ ചെയർമാനെയും ചോദ്യം ചെയ്യും. പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി ഹരികുമാർ കഴിഞ്ഞ ദിവസം മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡോ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരന്റെ വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് പിഴവ് മനസിലായത്. പുനർ മ്യൂല്യനിർണയം സെക്രട്ടറി ബോർഡിന്റെ പരിഗണനയിൽ വെച്ചു. കോടതിയിൽ കേസുള്ളതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ബോധപൂർവം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി.
കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എംആർ ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
