Home » Blog » kerala Max » പിഎസ്‌സി പരീക്ഷാ തട്ടിപ്പ്! കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന് ഒന്നാം പ്രതി; അന്വേഷണം അട്ടിമറിക്കാൻ ശ്രെമം!
psc-680x450

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലെന്നുമാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ സതീഷ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും തനിക്ക് ഇതിൽ നേരിട്ട് പങ്കില്ലെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ സതീഷിന്റെ ഈ ന്യായീകരണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് മറ്റ് ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴികൾ.

സതീഷിന് കമ്പ്യൂട്ടർ ഉപയോഗത്തിൽ നല്ല അറിവുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് അദ്ദേഹം അന്തിമ തീരുമാനങ്ങൾ എടുത്തിരുന്നതെന്നും മറ്റ് ജീവനക്കാർ സാക്ഷിമൊഴി നൽകിയിട്ടുണ്ട്. പ്രതി കുടൂതൽ കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ബോധപൂർവ്വം നടത്തുന്ന ഒളിച്ചുകളിയാണ് ഇതെന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ വിലയിരുത്തൽ. സതീഷിന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ഡിജിറ്റൽ തെളിവുകളും ആഴത്തിൽ പരിശോധിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *