തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ് പി അന്വേഷിക്കും. ഈ തട്ടിപ്പിലെ അന്വേഷണ ചുമതല കൺട്രോളർക്ക് നൽകിയതിൽ വിമർശനവുമായി അംഗങ്ങൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ് പിക്ക് കൈമാറിയത്. പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്.സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.
