Home » Blog » kerala Max » പി.ജെ ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാൻ; കാപ്പൻ നോർക്ക വൈസ് ചെയർമാനാകും
3

തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാനാകും. കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി.

പാലാ എംഎൽഎ മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാനാകും. എന്നാൽ ബോർഡ്-കോർപ്പറേഷനിലും പരിഗണന വേണമെന്നാണ് കാപ്പന്റെ ആവശ്യം. എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിനു പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രസിൽ അമർഷം ശക്തമായിരുന്നു.

ഇതിനെയായിരുന്നു കൂടിക്കാഴ്ച. ബോർഡ് കോർപറേഷൻ വിഭജനത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പി.ജെ. ജോസഫിന് പദവി നൽകുന്നതിൽ ഒരു കോൺഗ്രസ് നേതാവിനും എതിർപ്പില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *