ന്യൂഡൽഹി: പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ച് എംപി. സയനി ഘോഷ് എംപിയാണ് റീൽ ചിത്രീകരിച്ചത്. ഈ റീലിനെതിരെ പ്രതിഷേധം ഉയർന്നു. പാർലമെൻ്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് സയനി ഘോഷ് എംപി തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.
സയനിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചത് നാണക്കേട് എന്നായിരുന്നു വിമർശനം.
കോടികൾ നിർമ്മിച്ച് പാർലമെൻ്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദിച്ചു. എൻഡിഎയുടെ ഭാഗമായതോടെ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എംപിക്ക് ധാരാളം സമയമുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.
