പാലമൃത് 2025 ക്ഷീര സംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകരുടെ സംഗമം പാലമൃത് 2025 കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലയിലെ 81 കുടുംബശ്രീ സി ഡി എസുകളില്‍ നിന്നുള്ള ക്ഷീര കര്‍ഷകര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നാകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് ആധുനിക ക്ഷീര കൃഷിയെക്കുറിച്ചുള്ള ക്ലാസും കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും നടന്നു. മികച്ച ജൈവ കര്‍ഷകയ്ക്കുള്ള

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ച അഴീക്കോട് സി ഡി എസ് സീന രാജീവനെ പരിപാടിയില്‍ ആദരിച്ചു. ക്ഷീരകര്‍ഷകര്‍ക്കുള്ള അവശ്യമരുന്നുകള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു. പാലമൃത് -2025ന്റെ ഭാഗമായി ജൂണ്‍ അഞ്ച് വരെ ജില്ലയിലെ മുഴുവന്‍ സി ഡി എസ്സുകളിലും പാലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ പ്രോഗ്രാം മാനേജര്‍ സി അഞ്ചു, വീര്‍ബാക് പ്രതിനിധി ബൈജു രാമന്‍, അക്ഷയ് പ്രോവെറ്റ് പ്രതിനിധി വിനോദ്, കേരള ഫീഡ്‌സ് പ്രതിനിധി ഷാജി, ഹോമിയോ ഹോബെറ്റ് പ്രതിനിധി മുനീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *