പാലക്കാട്: പാലക്കാട് പാര്‍ട്ടിവിട്ടവരെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് പി.കെ ശശി. ഇതിന്റെ ഭാഗമായി പാര്‍ട്ടിവിട്ട അബ്ദുല്‍ ഷുക്കൂറുമായി ചര്‍ച്ച നടത്തി. ശശിയുടെ പാര്‍ട്ടിയായ ഡിഎംഎഫിന്റെ ജില്ലാ നേതാക്കളാണ് സിപിഎം ഏരിയ കമ്മിറ്റി അംഗമായ അബ്ദുല്‍ ഷുക്കുറുമായി ചര്‍ച്ചനടത്തിയത്.
നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി കെ ശശിയെ 26,910 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. പ്രേംകുമാര്‍ 74,890 വോട്ടുകളും പി കെ ശശി 47,980 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ഥിയായി എത്തിയ സംവിധായകന്‍ മേജര്‍ രവിയും മികച്ച പ്രകടനമാണ് നടത്തിയത്. 42,303 വോട്ടുകളാണ് മേജര്‍ രവി നേടിയത്.
2021 തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് കെ പ്രേംകുമാര്‍ കൈപ്പിടിയില്‍ ഒതുക്കിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് തന്റെ പരാജയകാരണമെന്ന ആരോപണവുമായി ശശി രംഗത്തെത്തിയിരുന്നു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം മണ്ഡലത്തില്‍ നടത്തിയിരുന്നു. മണ്ഡലം എല്‍ഡിഎഫിന്റേതാണെങ്കിലും ലോക്‌സഭയില്‍ 2,208 വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാല്‍, അതിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിത്രം വീണ്ടും മാറി. ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ആറിടത്തും എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു.
