
തിരുവനന്തപുരം: ചിറയിൻകീഴ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത ഉയരവെ, പൊതുപരിപാടിയിൽ പാട്ടുപാടി രമ്യ ഹരിദാസ് എംഎല്‍എ. ചിറയിൻകീഴിലെ തിരിച്ചടിക്ക് കാരണം രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദമാണെന്ന് ഡിസിസി വിലയിരുത്തിയതിന് പിന്നാലെയാണ് എംഎല്‍എയുടെ പാട്ട്.
“ചിത്തിര തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ… ചിറയിൻ കീഴിലെ പെണ്ണേ…” എന്ന ഗാനം ആലപിച്ചാണ് രമ്യ ഹരിദാസ് ഒരു പരിപാടിയിൽ പങ്കെടുത്തത്. ചിറയിൻകീഴിലേക്ക് ചിത്തിര തോണിയിൽ വരാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രമ്യ പറയുന്നുണ്ട്.
എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തമ്മിലടിയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. തോൽവിയെക്കുറിച്ച് ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് പരിശോധന നടത്തി തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
