പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയുടെ കുടുംബം നിലപാട് വ്യക്തമാക്കി. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും അതുവരെ കുട്ടിയെ ഉടൻ സ്കൂളിൽ നിന്ന് മാറ്റില്ലെന്നും കുടുംബം അറിയിച്ചു.
വിവാദം സംബന്ധിച്ച് സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നാണ് കുടുംബത്തിൻ്റെ തീരുമാനം. കോടതിയുടെ നിലപാട് അറിഞ്ഞശേഷമാകും സ്കൂൾ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
