Home » Blog » Kerala » പരിക്കിനെ തോൽപ്പിച്ച് ശ്രേയസ് അയ്യർ മടങ്ങി വരുന്നു; ആദ്യം വിജയ് ഹസാരെ ട്രോഫിയിൽ
sreyas-iyyer-1-680x450

രിക്കിനെ തുടർന്ന് ക്രിക്കറ്റ് മൈതാനത്തുനിന്ന് വിട്ടുനിന്ന ടീം ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തിരിച്ചുവരവിനൊരുങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ താരം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ജനുവരി 11-ന് വഡോദരയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദേശീയ ടീമിൽ ചേരുന്നതിന് മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് തെളിയിക്കാൻ താരം വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും. ജനുവരി മൂന്നിന് ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടിയാകും ശ്രേയസ് ഇറങ്ങുക. നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിലുള്ള താരം ചൊവ്വാഴ്ച വരെ അവിടെ തുടരും. അതിനുശേഷം ജനുവരി രണ്ടിന് ജയ്പൂരിലെത്തി മുംബൈ ടീമിനൊപ്പം ചേരുന്ന അദ്ദേഹം മൂന്നിനും ആറിനും നടക്കുന്ന മത്സരങ്ങളിൽ കളിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ അലക്‌സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയായിരുന്നു ശ്രേയസിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയിൽ ഇടത് വാരിയെല്ലിന് ആഘാതമേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് താരത്തെ സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നീണ്ട വിശ്രമത്തിലായിരുന്ന താരം ഇപ്പോൾ ബാറ്റിംഗിൽ മികച്ച ഫോം വീണ്ടെടുത്തിട്ടുണ്ട്.