ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണി ഉത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിറ്റിപിസി) വിവരശേഖരണം നടത്തുന്നു.
പടയണി ആരംഭിക്കുന്ന തീയതി, പ്രധാന പടയണി ദിനങ്ങള്‍, സമയം, പടയണി നടക്കുന്ന കൃത്യമായ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പടയണി നടത്തുന്ന ക്ഷേത്ര ഭാരവാഹികള്‍ ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പ് ഡിറ്റിപിസി ഓഫീസില്‍ അറിയിക്കണം. ഇമെയില്‍: ptadtpc@yahoo.co.in ഫോണ്‍ : 9447709944
