Home » Blog » Education » നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്
20
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന്  വാഹനം നൽകി ഫെഡറൽ ബാങ്ക്. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനാണ് വാഹനം നൽകിയത്. സെന്ററിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സുതീഷ് എ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്റർ ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനസിന് വാഹനത്തിന്റെ താക്കോൽ കൈമാറി.
ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് പ്രമോദ് കുമാർ ടി വി, കൊയിലാണ്ടി ബ്രാഞ്ച് ഹെഡ് രഞ്ജിത്ത് ജി, നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്റർ ചെയർമാൻ അബ്ദുള്ള കെ, ട്രഷറർ ബഷീർ ടി പി, മറ്റു പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.