Home » Blog » Kerala » “നീ പോ മോനേ വിജയാ, എക്പയറി ഡേറ്റ് കഴിഞ്ഞു”; നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും
28

തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ’ – മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

“പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കന്നില്ല. പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.” – രേവന്ത് റെഡ്ഡി പറഞ്ഞു.

നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു.