കണ്ണൂർ: അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ഡോ. എം.കെ. റാം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.
വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതെന്നും റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. അതേസമയം, റാം മൂന്ന് മാസമായി ഒളിവിലാണെന്നും സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.
