നാഷണൽ കോളേജിലെ ‘ലേർണിംഗ്ഈസ്ലൈഫ്’ എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘സിവിൽ സർവീസ് സപ്പോർട്ട് സെൻറെർ’ ൻറെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി പ്രമുഖ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായിവിദ്യാർത്ഥികൾ നേരിൽ സംവദിച്ച് ലഭിച്ച മികച്ച മോട്ടിവേഷൻറെയും മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും സിവിൽ സർവ്വീസിലേക്ക് തയ്യാറെടുക്കുന്ന 32 പേരുടെ ആദ്യബാച്ചിൻറെ ഓറിയൻ്റേഷൻ പരിപാടിക്ക് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ശ്രീജ ജെ.എസ് തുടക്കം കുറിച്ചു.
സിവിൽ സർവീസ് ലക്ഷ്യമാക്കി കഠിനപ്രയത്നം ചെയ്യാൻ തയ്യാറെടുക്കുന്ന 32 വിദ്യാർത്ഥികളാണ് ആദ്യബാച്ചിൽ ഉൾപെട്ടിട്ടുള്ളത്. 2026, 2027 വർഷങ്ങളിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ലക്ഷ്യമിടുന്ന വിദ്യാർത്ഥികളെ അതിനായി പ്രാപ്തരാക്കുക എന്നതാണ് ഈ ഓറിയൻ്റേഷൻ പ്രോഗ്രാമിലൂടെ കോളേജ് ലക്ഷ്യമാക്കുന്നത്. ഉന്നത വിജയം നേടിയ ശ്രീജ ജെ.എസുമായുള്ള ആശയവിനിമയം വിദ്യാർത്ഥികൾക്ക് വലിയ ആവേശവും പ്രചോദനവുമാണ് പകർന്നു നൽകിയത്. പഠനത്തോടൊപ്പം വ്യക്തമായ ദിശാബോധവും നൽകി വിദ്യാർത്ഥികളെ സിവിൽ സർവ്വീസ് അടക്കം സമൂഹത്തിൻറെ മുൻനിരയിലെത്തിക്കുക എന്നതാണ് ‘ലേർണിംഗ്ഈസ്ലൈഫ്’ കിഴിൽ ‘സിവിൽ സർവീസ് സപ്പോർട്ട് സെൻറെർ’ പ്രോജക്ട് കൊണ്ട് വിഭാവനം ചെയ്യുന്നതെന്നും 2026, 2027 വർഷങ്ങളിൽ സിവിൽ സർവ്വീസിൽ നാഷണൽ കോളേജ് വിദ്യാർത്ഥികളെ മുന്നിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനായി കലാലയം സജ്ജമാണെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ. ഷാജഹാൻ അഭിപ്രായപ്പെട്ടു.
