Home » Blog » Top News » നമ്മുടേത് എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാർ ; മന്ത്രി ഒ.ആര്‍ കേളു സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗം ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നാടിന് സമര്‍പ്പിച്ചു
KELU-680x450

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് നമ്മുടേതെന്നും സമസ്ത മേഖലകളിലും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ബേഡകം വലിയ പാറയില്‍ പുതുതായി നിര്‍മ്മിച്ച സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഉന്നതികളിലെ ഉന്നമനത്തിനായി വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ മേഖലയിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തത് വലിയനേട്ടമാണ്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് നിലവില്‍ ഉള്ളത്. ഉന്നതികളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ 81 വിദ്യാര്‍ത്ഥികളെ 25 ലക്ഷം രൂപ വീതം നല്‍കി വിദേശത്തേക്കയച്ച സര്‍ക്കാരാണ് നമ്മുടേതെന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ ഒക്ലാവ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ഉഷ, സംസ്ഥാന പട്ടിക വര്‍ഗ്ഗ ഉപദേശക സമിതി അംഗങ്ങളായ ഗോപി കുതിരക്കല്ല്, പി.ടി.എ പ്രസിഡന്റ് മുരളി പയ്യങ്ങാനം, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ധന്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി സി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.വി രാഘവന്‍ സ്വാഗതവും അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.പ്രസന്ന നന്ദിയും പറഞ്ഞു.

 

സാവിത്രി ഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനായി 2022 ല്‍ 31.81 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഒന്നാംഘട്ട നിര്‍മാണത്തിനായി 7.50 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനായ മുഹമ്മദ് അഷ്റഫ് 18 മാസത്തെ കാലാവധിയോടെ 2023 ഒക്ടോബര്‍ മാസത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും 2025 നവംബറില്‍ പ്രവര്‍ത്തി പൂര്‍ത്തികരിക്കുകയും ചെയ്തു. 2606 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ടു നിലകളിലായി ആര്‍സിസി ഫ്രെയിം സ്ട്രക്ചര്‍ രീതിയില്‍ പണി പൂര്‍ത്തീകരിച്ച താഴത്തെ നിലയില്‍ നാല് ക്ലാസ്സ് റൂം, രണ്ട് സ്റ്റാഫ് റൂം, ഓഫീസ് റൂം പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ റൂം, മാനേജര്‍, ഐ ടി റൂം, റീഡിങ് റൂം ടോയ്ലറ്റ് സൗകര്യങ്ങളും രണ്ടാം നിലയില്‍ ആറാം ക്ലാസ് റൂം, രണ്ട് സ്റ്റാഫ് റൂം, നാല് ലാബുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്.

/**for adding 05-02-2026*/