Home » Blog » Kerala » ധവളപത്രം: നാലംഗ സമിതി രൂപീകരിച്ചു സര്‍ക്കാര്‍; ഡോ. കെ.എം ചന്ദ്രശേഖരന്‍ സമിതി ചെയര്‍മാൻ
19

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചു സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍.

സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്നും വിശദമായി പഠിച്ച് ധവളപത്രം പുറത്തിറക്കി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലംഗ സമിതി രൂപീകരിച്ചിരിക്കുന്നത്.