Home » Blog » Cinema » ധനുഷും മൃണാൽ താക്കൂറും പിരിഞ്ഞതായി റിപ്പോർട്ട്; വിഷയം ബോളിവുഡിൽ ചർച്ചയാകുന്നു
13

തെന്നിന്ത്യൻ താരം ധനുഷും ബോളിവുഡ് നടി മൃണാൽ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിയുന്നുണ്ട്. എന്നാലിപ്പോൾ ഇരുവരും വേർപിരിഞ്ഞതായുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രമുഖ സിനിമാ മാസികയായ ‘ഫിലിംഫെയർ’ ആണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചതായി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവർ പിരിയാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല.

കഴിഞ്ഞ കുറച്ചുകാലമായി ധനുഷിന്റെയും മൃണാലിന്റെയും പ്രണയവാർത്തകൾ സിനിമാ ലോകത്ത് സജീവ ചർച്ചയായിരുന്നു. 2025 ഓഗസ്റ്റിൽ മൃണാൽ അഭിനയിച്ച ‘സൺ ഓഫ് സർദാർ 2’ എന്ന ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് പ്രണയ ഗോസിപ്പുകൾ ശക്തമായത്. അതിനുമുൻപ് ധനുഷ് കേന്ദ്രകഥാപാത്രമായ ‘തേരേ ഇഷ്ക് മേം’ എന്ന ചിത്രത്തിന്റെ റാപ്പ്-അപ്പ് പാർട്ടിയിലും മൃണാൽ പങ്കെടുത്തിരുന്നു. ധനുഷിന്റെ സഹോദരിമാരായ കാർത്തിക, വിമല ഗീത എന്നിവരെ മൃണാൽ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

ഇരുവരും വളരെ അനുയോജ്യരായ ജോഡികളാണെന്നും പരസ്പരം മികച്ച കെമിസ്ട്രിയുണ്ടെന്നും അക്കാലത്ത് ഇവരോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, തങ്ങൾ വെറും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു കഴിഞ്ഞ വർഷം മൃണാൽ വ്യക്തമാക്കിയത്. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ധനുഷും മൃണാലും പരമ്പരാഗത തെന്നിന്ത്യൻ വിവാഹ വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന എ.ഐ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു.

എന്നാൽ അടുത്ത മാസങ്ങളിലൊന്നും മൃണാലിന്റെ വിവാഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് താരത്തോട് അടുത്ത വൃത്തങ്ങൾ പിന്നീട് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ഇരുവരും വേർപിരിഞ്ഞെന്ന റിപ്പോർട്ടുകൾ വരുന്നത്. നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയുമായി 18 വർഷം നീണ്ട വിവാഹജീവിതം 2022-ലാണ് ധനുഷ് അവസാനിപ്പിച്ചത്. ഈ ബന്ധത്തിൽ യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.