Home » Blog » Kerala » ദേശീയപാത: ഗതാഗതനിയന്ത്രണം ഇന്ന് (ഫെബ്രുവരി 21) മുതല്‍ പ്രാബല്യത്തില്‍
images - 2026-02-21T173850.227

ദേശീയപാത അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് കല്ലുംതാഴം വഴിയുള്ള ഗതാഗതനിയന്ത്രണം ഇന്ന് (ഫെബ്രുവരി 21) മുതല്‍ പ്രാബല്യത്തില്‍. മാര്‍ച്ച് 31 വരെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇതിന് അനുസൃതമായ നിയന്ത്രണ- നിരോധനരീതികളാകും നടപ്പിലാക്കുക.

പാല്‍ക്കുളങ്ങര-ദേശീയപാത അപ്രോച്ച്‌റോഡുകള്‍ തമ്മില്‍ചേര്‍ത്തുള്ള ഗതാഗതക്രമീകരണം 28ന് മുമ്പ് പൂര്‍ത്തിയാക്കും. പുളിയത്ത്മുക്ക്-കല്ലുംതാഴം റോഡും ഇതേകാലയളവില്‍ യാത്രായോഗ്യമാക്കും. സാഹചര്യത്തിനനുസൃതമായി റെയില്‍ ലെവല്‍ക്രോസ് അധികസമയം തുറന്ന് നല്‍കും. ഈ സമയപരിധിക്കുള്ളില്‍ കോര്‍പ്പറേഷന്റെ ഡ്രെയിനേജ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കല്ലുംതാഴം-അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാത ടാറിട്ട് ഇരുവശത്തേക്കും ഗതാഗതംസാധ്യമാക്കുന്നതിനുള്ള നടപടികളും അനുബന്ധമായി ഉണ്ടാകും. ഫെബ്രുവരി 21 മുതല്‍ 28 വരെ രാത്രികാല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി രാത്രി 9 മുതല്‍ രാവിലെ 6 വരെ ഗതാഗതം നിരോധിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് പൂര്‍ണ ഗതാഗതനിരോധനം.

ഗതാഗതം ക്രമീകരിക്കുന്നതിന്റെഭാഗമായി 30 ട്രാഫിക് വാര്‍ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചുവിടാനുള്ള സൈന്‍ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം രാവിലെ 10 വരെ അധിക ഗതാഗതസൗകര്യവും ഒരുക്കും.

എറണാകുളത്ത്‌നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/മള്‍ട്ടിപ്പിള്‍ ആക്സില്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ്-കണ്ണനല്ലൂര്‍വഴി കടത്തിവിടും. തിരുവനന്തപുരത്ത്‌നിന്നും എറണാകുളത്തേക്ക്‌പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത്‌നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ -ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിക്കുന്നരീതിയിലാണ് ക്രമീകരണം