നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോൾ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ റോഷ്ന റോയ്, അജ്മൽ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു.
രണ്ട് ദിവസം മുൻപ് പുറത്തുവന്ന വിവാദപരമായ വോയിസ് ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറികളോ എഐ വോയ്‌സ് ഇമിറ്റേഷനോ മികച്ച എഡിറ്റിംഗോ ആണെന്നും, അവയ്ക്ക് തന്നെയും തന്റെ കരിയറിനെയും നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മൽ അമീർ പ്രതികരിച്ചിരുന്നു. ഈ വിശദീകരണത്തിന് തൊട്ടുപിന്നാലെയാണ് റോഷ്ന റോയ് അദ്ദേഹത്തിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയത്. റോഷ്‌ന റോയ് തനിക്ക് ലഭിച്ച മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചത് “എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്” എന്നാണ്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹൗ ആർ യു’, ‘നിങ്ങൾ അവിടെത്തന്നെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്.
രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയി കഴിവുതെളിയിച്ച്, സർവശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ അജ്മൽ അമീർ പറഞ്ഞിരുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധി യുവതികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിലുണ്ട്.
പ്ലേഗരിസം ഒഴിവാക്കി തരിക.
