Home » Blog » kerala Max » തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ചെലവിട്ടത് 529 കോടി; പകുതിയിലധികവും ബംഗാളിൽ, കേരളത്തിൽ 83 കോടി

ഡൽഹി: രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ആകെ ചെലവഴിച്ചത് 529 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതിൽ പകുതിയിലധികം തുകയും ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. 286 കോടി രൂപയാണ് ബംഗാളിൽ മാത്രം പാർട്ടി പ്രചാരണത്തിനായി വിനിയോഗിച്ചത്. അസമിൽ 96 കോടിയും, കേരളത്തിൽ 83 കോടിയും, തമിഴ്നാട്ടിൽ 52 കോടിയും, പുതുച്ചേരിയിൽ 12 കോടി രൂപയുമാണ് ബി.ജെ.പി. ചെലവിട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി സമർപ്പിച്ച തുക ചെലവഴിക്കൽ രേഖകളിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലയളവിൽ 1,494 കോടി രൂപയാണ് ബി.ജെ.പി.ക്ക് സംഭാവനയായി ലഭിച്ചത്. ഈ തുക ലഭിച്ചതോടെ പാർട്ടിയുടെ ബാങ്ക് ബാലൻസ് 7,689.06 കോടി രൂപയായി ഉയർന്നതായും രേഖകൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ പൊതു പ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാർത്ഥികൾക്കായി 69.83 കോടി രൂപയും (ഇതിൽ സ്ഥാനാർത്ഥികൾക്ക് നേരിട്ട് നൽകിയ 58.80 കോടിയും ഉൾപ്പെടുന്നു) ചെലവഴിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വ്യക്തിഗത സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാൻ സാധിക്കുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും, രാഷ്ട്രീയ പാർട്ടികൾക്ക് തുക ചെലവഴിക്കുന്നതിന് പരിധിയില്ല. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും യാത്ര, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവയ്ക്കായി ചെലവിട്ട വിശദമായ തുകയുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *