Home » Blog » Kerala » തൂഫാൻ ശക്തമാകുന്നു; ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ജനകീയ നീക്കവുമായി രമേശ് ചെന്നിത്തല
images (99)

ലഹരി മാഫിയയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ പെരുമ്പാവൂരിൽ വലിയ ജനകീയ ചെറുത്തുനിൽപ്പുമായി ആഭ്യന്തര വകുപ്പ് രംഗത്ത്. ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി പെരുമ്പാവൂരിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടികൂടിയതിന് പിന്നാലെയാണ്, ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്യാമ്പയിന് തുടക്കമായിരിക്കുന്നത്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളെ മറയാക്കി വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നുവെന്ന കടുത്ത പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാസ്സ് ജനകീയ പ്രതിരോധം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലിയോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.