Home » Blog » Kerala » തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ. ജയകുമാര്‍
8

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ. ജയകുമാര്‍ വ്യക്തമാക്കി. “നിലവില്‍ രാജിവെക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. 2027 നവംബര്‍ വരെയാണ് എന്റെ കാലാവധി. അതുവരെ പദവിയില്‍ തുടരും. മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ ഏതെങ്കിലും തരത്തില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേ ഉള്ളൂ” എന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 15ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡീപ് ക്ലീനിങ് ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും കെ. ജയകുമാര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *