തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. കഴിഞ്ഞ പതിനെട്ടാം തീയതി ഷൈന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി.
യുവാവിന് സൂര്യാഘാതം ഏറ്റതാണെന്നുള്ള ആശുപത്രി അധികൃതരുടെ വിശദീകരണത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്, ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
