Home » Blog » kerala Max » തിരുവനന്തപുരത്ത് വീണ്ടും ഷിഗെല്ല ബാധ; മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
shig

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയില്‍ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു. വഴിമധ്യേ കുട്ടിയുടെ രക്ഷിതാക്കള്‍ റോഡരുകില്‍ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ചിരുന്നു എന്നാണ് വിവരം. അടുത്ത ദിവസം രാവിലെ മുതല്‍ കുട്ടിക്ക് അതിയായ വയറിളക്കവും ഛര്‍ദിയുമുണ്ടായി.

തുടര്‍ന്ന് തിരുവനന്തപുരം എസ് ഐടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.