തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര താരം സുധീർ കരമന എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. ഇടതു സ്വതന്ത്രനായിട്ടാണ് സുധീർ കരമന മത്സരിക്കുക എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ഇതോടെ മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി.
തിരുവനന്തപുരം സ്വദേശിയായ സുധീർ കരമന വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. അന്തരിച്ച നടൻ കരമന ജനാർദ്ദനൻ നായരുടെയും ജയ ജെ നായരുടെയും മകനുമാണ്.
മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സി പി ജോണും, എൻഡിഎ സ്ഥാനാർഥിയായി കരമന ജയനും മത്സരിക്കും. ഇതോടെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകാനാണ് സാധ്യത.
