Home » Blog » Kerala » തിരുവനന്തപുരം- നവി മുംബൈ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു
17

തിരുവനന്തപുരം: നവി മുംബൈയിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. ഇൻഡിഗോ എയർലൈൻസ് ആണ് സർവീസ് നടത്തുക. നവി മുംബൈയിൽ നിന്ന് രാവിലെ 10:35നു പുറപ്പെട്ട് 12:45 നു തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 5:05 ന് പുറപ്പെട്ട് 7:15 ന് നവി മുംബൈയിൽ എത്തും. മുംബൈയിലേക്കുള്ള പ്രതിദിന സർവീസുകൾക്ക് പുറമേയാണ് നവി മുംബൈ സർവീസ്.

സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

രാജ്യാന്തര സർവീസുകളിൽ 10% വർധനയുമായി തിരുവനന്തപുരം വിമാനത്താവളം സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. നിലവിലുള്ള 310 പ്രതിവാര രാജ്യാന്തര സർവീസുകൾ 340 ആയി ഉയരും. പ്രതിവാര ആഭ്യന്തര സർവീസുകൾ 294 ആണ്. നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും. ചെന്നൈ, അബുദാബി, ദുബായ്, മസ്കത്ത്, കുവൈത്ത്, ക്വാലാലംപുർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.

പ്രതിവാര രാജ്യാന്തര സർവീസുകൾ: അബുദാബി: 74, ഷാർജ: 56, ദുബായ്: 32, ക്വാലാലംപുർ-28, മസ്കത്ത്-26, കുവൈറ്റ്-26, മാലെ-24, ദോഹ-20, ബഹ്റൈൻ-14, സിംഗപ്പൂർ-14, ദമ്മാം-14, കൊളംബോ-8, ഹാനിമധു-4.

പ്രതിവാര ആഭ്യന്തര സർവീസുകൾ: ബെംഗളൂരു: 84, ഡൽഹി: 56, ചെന്നൈ: 42, മുംബൈ: 42, ഹൈദരാബാദ്: 28, കൊച്ചി:14, നവി മുംബൈ: 14, കണ്ണൂർ: 8, മംഗളൂരു: 4, ഗുവാഹത്തി-2.