Home » Blog » Kerala » തിയേറ്റർ തീമിൽ വേറിട്ട മറ്റേണിറ്റി ഫോട്ടോഷൂട്ട്; ആദ്യകൺമണിയെ വരവേൽക്കാൻ ഒരുങ്ങി ‘പ്രേമലു’ താരം സംഗീത് പ്രതാപ്
images (30)

‘പ്രേമലു’ ചിത്രത്തിലൂടെ പ്രക്ഷകശ്രദ്ധ നേടിയ നടൻ സംഗീത് പ്രതാപും ഭാര്യ ആൻസി അന്നവും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ഇരുവരുടെയും വേറിട്ട മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തിയേറ്റർ പശ്ചാത്തലമാക്കി ഏറെ സിനിമാറ്റിക്കായ തീമിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.

 

തിയേറ്റർ സ്‌ക്രീനിന് മുന്നിലിരുന്ന് പോപ്‌കോണും തിയേറ്റർ ഗ്ലാസുകളും ധരിച്ച് സിനിമ കാണുന്ന ശൈലിയിലാണ് ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. “ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ എത്തും, കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു… തിയേറ്റർ സജ്ജമാണ്, നക്ഷത്രങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ താരം ഉടൻ തന്നെ പ്രീമിയറിനെത്തുന്നു” എന്ന മനോഹരമായ കുറിപ്പോടെയാണ് സംഗീത് ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിലുള്ള ഭാര്യ ആൻസിക്ക് നടൻ നന്ദിയും കുറിച്ചു.

 

സുഹൃത്തിന്റെ സഹോദരിയായ ആൻസിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നുവെന്ന് സംഗീത് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. നേരിൽ കാണുന്നതിന് മുൻപ് തന്നെ പ്രണയം പൂത്തുലഞ്ഞ കഥ നടൻ മുൻപ് അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. ഗിരീഷ് എ.ഡി ചിത്രം ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’, മെഡിക്കൽ മിറാക്കിൾ, മമിത ബൈജുവിനൊപ്പമെത്തുന്ന ‘ഹലോ ഡിയർ’ എന്നിവയാണ് സംഗീതിന്റെ പുതിയ സിനിമാ പ്രോജക്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *