ഡൽഹി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാൻ പോലീസിനും എൻ.ഐ.എയ്ക്കും നിർദേശം നൽകി.
ഇന്ന് വൈകിട്ട് 6:55 ഓടെയാണ് ഡൽഹി ചെങ്കോട്ടയയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള വാഹനങ്ങളിലെക്കും തീപടരുകയായിരുന്നു
