
മുംബൈ: നടന് ടൈഗര്‍ ഷ്റോഫിനെ ആക്രമിച്ച മൂന്ന് യുവാക്കളില്‍ ഒരാള്‍ മുംബൈയില്‍ റാപ്പിഡോ റൈഡറായി ജോലി ചെയ്തിരുന്നുവെന്ന് വിവരം. ഹരിയാനയിലെ സോണിപത്തിലെ ഈദ്ഗായില്‍ താമസിക്കുന്ന റഹീസുദ്ദീന്റെ മകന് 18 വയസ്സുള്ള റെഹാന് എന്ന സുക്ക, ബിഹാറിലെ ബെഗുസാരായിയിലെ പിപ്രാഹിയില് താമസിക്കുന്ന രാമു മഹ്തോയുടെ മകന് ഹൃതിക് കുര്‍മി എന്ന റോഷന് ഫൈറ്റര്‍ (22), രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള ഫൂല് സിംഗ് എന്നിവരെ ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനിടെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ ഹൃതിക് റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 14 മുതല്‍ ഇയാള്‍ ജോലിയില്‍ സജീവമല്ലെന്നാണ് റാപ്പിഡോ വെളിപ്പെടുത്തുന്നത്. റെഹാൻ 12 വർഷമായി വീടുവിട്ട് മാറിനിൽക്കുകയാണ്. 9-ാം ക്ലാസിൽ തോറ്റതിനുശേഷം നാടുവിടുകയായിരുന്നു. അനധികൃതമായി തോക്കുകൾ കൈവശം വെച്ച കേസിൽ മുൻപും റെഹാൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നടനെ വധിക്കുന്നതിനായി പ്രതികൾക്ക് 50,000 രൂപ മുൻകൂറായി ലഭിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹി വഴി നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ മൂവരും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എഴ് മണിയോടെ ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫ് മുംബൈയിലെ ഒരു ഫുട്ബോള്‍ ക്ലബ്ബില്‍ നിന്ന് മടങ്ങുമ്പോഴാണ് വെടിവെപ്പ് നടന്നത്. മോട്ടർ സൈക്കിളിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. ടൈഗർ വെടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ട് സൂററ്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറി. തുടര്‍ന്ന് ഇന്ന് രാവിലെ രാജസ്ഥാനിലെ കോട്ടയില്‍ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. നടനെ ആക്രമിച്ച പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ 20 ഓളം പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരുന്നു. വധശ്രമത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
