Home » Blog » Kerala » ടെലിഫോൺ സംഭാഷണം മോദിയും ട്രംപും തമ്മിൽ; മാസ്കിന്റെ സാന്നിധ്യം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
15

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കും പങ്കെടുത്തുവെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. മാർച്ച് 24ന് നടന്ന ടെലിഫോൺ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ മാത്രമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം.

‘‘ഞങ്ങൾ ആ വാർത്ത കണ്ടു. നേരത്തെ അറിയിച്ചതുപോലെ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരുടെയും കാഴ്ചപ്പാടുകൾ കൈമാറാനുള്ള അവസരമായിരുന്നു ആ സംഭാഷണം. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനാണ് ഇരുവരും സംസാരിച്ചത്.’’ – വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള നിർണായകമായ ഔദ്യോഗിക ചർച്ചയിൽ മസ്കിനെപ്പോലൊരു സ്വകാര്യ വ്യക്തി പങ്കെടുത്തെന്ന വാർത്ത വലിയതോതിൽ പ്രചരിച്ചിരുന്നു. സ്റ്റാർലിങ്ക് പോലുള്ള സാങ്കേതിക വിദ്യകളുടെ പ്രാധാന്യമാണ് മസ്കിന്റെ സാന്നിധ്യത്തിനു കാരണമായി വിലയിരുത്തപ്പെട്ടത്.