Home » Blog » Kerala » ടീമേ…. താര ഇനി ബിനീഷിന് സ്വന്തം; വിശേഷം പങ്കുവെച്ച് നടൻ
Screenshot_20251226_134738

മിനിസ്‌ക്രീൻ-ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. തന്റെ മനസ്സമ്മതം കഴിഞ്ഞ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അടൂർ സ്വദേശിനിയായ താരയാണ് ബിനീഷിന്റെ വധു.

‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം’ ബിനീഷ് സേഷ്യൽ മീഡിയയിൽ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. മനസ്സമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

സിനിമാലോകത്ത് പത്ത് വർഷത്തിലേറെയായി സജീവ സാന്നിധ്യമാണ് ബിനീഷ് ബാസ്റ്റിൻ. വില്ലൻ വേഷങ്ങളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ ബിനീഷ്, മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം തെറിയിലൂടെയാണ് തെന്നിന്ത്യൻ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായ അദ്ദേഹം ഇപ്പോൾ പുതിയൊരു ജീവിത ഘട്ടത്തിലേക്ക് കടക്കുകയാണ്.